തമിഴ്നാട്ടിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാം സ്ഥാനത്താണ് വിജയ് നായകനായ ഗോട്ട്. വെങ്കട് പ്രഭു സംവിധാനത്തിലെത്തിയ ചിത്രം തമിഴ്നാട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. സ്വന്തം ഭാഷയിൽ സിനിമ ക്ലിക്ക് ആയാൽ തന്നെ അത് പാൻ ഇന്ത്യൻ ആകുമെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് അർച്ചന കൽപാത്തി.
ഗോട്ട് 2024 തമിഴ്നാട് ബോക്‌സ് ഓഫീസിലെ ഒന്നാം നമ്പർ ഗ്രോസറാണ്, കൂടാതെ നോർത്ത്, ഓവർസീസ് എന്നിവിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ആന്ധ്രയിലും കേരളത്തിലും അത് മികച്ച പ്രകടനം നടത്തിയില്ല.
സിനിമയിലെ ചെന്നൈ സൂപ്പർ കിങ്സ് കണക്ഷൻ തമിഴ്നാട്ടിൽ നന്നായി വർക്കായി. പ്രാദേശിക ഭാഷയിൽ സിനിമ ക്ലിക്കായാൾ തന്നെ അത് സ്വയമേ പാൻ ഇന്ത്യയാകും’, അർച്ചന കൽപാത്തി പറഞ്ഞു.