Month: December 2024

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ഇങ്ങനെ

ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ എങ്ങനെയായിരിക്കുമെന്ന ചിത്രം കൂടുതല്‍ വ്യക്തമായി. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ തോറ്റതോടെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുനിന്ന്…

ബോളിവുഡിനെയും പിന്നിലാക്കി ദുല്‍ഖര്‍ ഇപ്പോഴും ഒടിടിയില്‍ ലക്കി ഭാസ്‍കര്‍ ട്രെൻഡിംഗില്‍ മുന്നില്‍

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്. ലക്കി ഭാസ്‍കര്‍ സിനിമ ഇപ്പോഴും ഒടിടിയില്‍ ഇന്ത്യൻ ട്രെൻഡാണ്. നെറ്റ്ഫ്ലിക്സില്‍ രണ്ടാം സ്ഥാനത്തുള്ള ദുല്‍ഖര്‍ ചിത്രം ആലിയ ഭട്ടിന്റെ ജിഗ്ര, രാജ്‍കുമാര്‍ റാവുവിന്റെ വിക്കി വിദ്യാ…

തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവില്‍പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു.ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. സഹോദരനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. അസുഖം കാരണം 10 ദിവസമായി…

തിരുവനന്തപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി

തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചു. മര്‍ദന വിവരം പുറത്തുപറയരുതെന്ന് ടീച്ചര്‍ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞുപറഞ്ഞതായി കുടുംബം പറഞ്ഞു. കുഞ്ഞ് നടക്കാന്‍ ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാര്‍ കുഞ്ഞിന് സ്വകാര്യ ഭാഗത്ത് കടുത്ത വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയോട്…

വീട്ടിൽ കാത്തിരിക്കുന്നവരെ കരയിപ്പിക്കണോ മക്കളെ ദേശീയപാതയിൽ യുവാക്കളുടെ അഭ്യാസയാത്ര

പാലക്കാട്: കൊച്ചി – സേലം ദേശീയപാതയിൽ യുവാക്കളുടെ സാഹസിക യാത്ര. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ സഞ്ചരിച്ച യുവാക്കളാണ് കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയത്.പാലക്കാട് കഞ്ചിക്കോടിനും കുരുടിക്കാടിനും ഇടയിലായിരുന്നു സംഭവം. കഞ്ചിക്കോട് സിഗ്നൽ കഴിഞ്ഞയുടൻ വാഹനത്തിൽ ഉണ്ടായിരുന്ന 4 യുവാക്കൾ ഡോറിൽ…

ലൈസന്‍സിനും ഇനി പ്രൊബേഷന്‍ പീരിയഡ് നന്നായി വണ്ടിയോടിച്ചാല്‍ മാത്രം യഥാര്‍ഥ ലൈസന്‍സ്‌

ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടന്‍ ലൈസന്‍സ് നല്‍കുന്ന പരമ്പരാഗത രീതിക്ക് മോട്ടോര്‍വാഹന വകുപ്പ് മാറ്റം വരുത്താനൊരുങ്ങുന്നു. ആറു മാസത്തെയോ ഒരുവര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന. ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക. ഇക്കാലയളവില്‍ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസന്‍സ് നല്‍കൂ.…