ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ എങ്ങനെയായിരിക്കുമെന്ന ചിത്രം കൂടുതല്‍ വ്യക്തമായി. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ തോറ്റതോടെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ വീണിരുന്നു. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്.
ഓസ്ട്രേലിയക്കെതിരായ നിലവിലെ പരമ്പരയില്‍ ഇനി ഒരു ടെസ്റ്റില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിക്കും.
ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റും ജയിച്ച് 4-1ന് പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനാവും.
‘ഒരു 13കാരന് ഇത്രയും വലിയ സിക്സ് അടിക്കാനാകുമോ’?; വൈഭവ് സൂര്യവൻഷിയുടെ പ്രായം ചോദ്യം ചെയ്ത് മുന്‍ പാക് താരം
ഓസ്ട്രേലിയക്കെതിരായ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയാക്കുകയും ചെയ്ത് 3-1 പരമ്പര നേടിയാലും ഇന്ത്യക്ക് മറ്റ് ടീമുകളെ ആശ്രയിക്കാതെ ഫൈനലിലെത്താം.
എന്നാല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 3-2നാണ് ജയിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയും.അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കെതിരായ പരമ്പരക്കുശേഷം നടക്കുന്ന ഓസ്ട്രേലിയ -ശ്രീലങ്ക പരമ്പരയില്‍ ശ്രീലങ്ക ഒരു ടെസ്റ്റെങ്കിലും സമനില പിടിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം.
ഇന്ത്യയുടെ പോയന്‍റ് ശതമാനം 58.8% വും ഓസ്ട്രേലിയയുടേത് 57% ത്തിലും താഴെ നിലനിര്‍ത്താന്‍ ശ്രീലങ്ക സമനില പിടിക്കണം.
ഷമിയുടെ തിരിച്ചുവരവിന് തടസമാകുന്നത് രോഹിത്? ഇരുവരും ചൂടേറിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്
ഇനി ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര 2-2 സമനിലയായാല്‍ ശ്രീലങ്കയില്‍ നടക്കുന്ന പരമ്പരയില്‍ ഓസ്ട്രേലിയ 1-0നോ 0-2നോ ശ്രീലങ്കയോട് തോറ്റാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനലിലെത്താന്‍ സാധ്യതയുള്ളു. അടുത്തവര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍.
ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരിയതോടെ ദക്ഷിണാഫ്രിക്ക ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചു.പാകിസഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു ടെസ്റ്റെങ്കിലും ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും.