Month: December 2024

സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചു യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

കണ്ണൂര്‍: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.ഇന്നലെയാണ് പി പി ദിവ്യ പരാതി നല്‍കിയത്. യൂട്യൂബര്‍…

ബംഗ്ലാദേശില്‍ ഹിന്ദുക്കളെ തുടച്ചുനീക്കാന്‍ ശ്രമം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് എംപി

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുകെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം പീഡനങ്ങള്‍ ഒരുരീതിയിലും അംഗീകരിക്കാനാകില്ലെന്ന്…

ആലപ്പുഴ അപകടം നെഞ്ചുതകർന്നൊരു നാട് തീരാനോവായി ആയുഷ് ഷാജി അന്ത്യചുംബനമേകി കുടുംബം കണ്ണീരോടെ വിട

ആലപ്പുഴ:ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ വിട നൽകി നാട് പിതാവ് ഷാജിയുടെ കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ സംസ്കാരചടങ്ങുകൾ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും…

കളര്‍കോട് അപകടത്തില്‍ പോറലേല്‍ക്കാതെ രക്ഷ കണ്‍മുന്നില്‍ ജീവനറ്റ് ഉറ്റ ചങ്ങാതിമാര്‍ നെഞ്ചുതകര്‍ന്ന് ഷെയ്ന്‍

ആലപ്പുഴ കളര്‍കോട് ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് പരുക്കേല്‍ക്കാതെ രക്ഷപെട്ടൊരാളുണ്ട്..തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റന്‍. കാറിലുണ്ടായിരുന്ന 11 പേരില്‍ അഞ്ച് സുഹൃത്തുക്കള്‍ മരിച്ചു, അഞ്ചുപേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍..നടുക്കം മാറാതെ ഷെയ്നും ആശുപത്രിയിലാണ്. ദുരന്തമേല്‍പ്പിച്ച കനത്ത മാനസികാഘാതത്തെ തുടര്‍ന്ന് ഒരു വാക്കും മിണ്ടാന്‍…

ഐക്യുവില്‍ ഐൻസ്റ്റൈനെയും സ്റ്റീഫൻ ഹോക്കിം​ഗിനെയും കടത്തിവെട്ടി 10 വയസുകാരനായ ഇന്ത്യന്‍ വംശജന്‍

ലണ്ടന്‍ 160 ഐക്യു കണക്കാക്കിയിട്ടുള്ള ആൽബർട്ട് ഐൻസ്റ്റൈനെയും സ്റ്റീഫൻ ഹോക്കിംഗിനെയും കടത്തി വെട്ടി ഇന്ത്യൻ വംശജനായ പത്ത് വയസുകാരൻ. വെസ്റ്റ് ലണ്ടനിലെ ഹൗൺസ്ലോയിൽ താമസിക്കുന്ന ക‍ൃഷ് അറോറയാണ് 162 ഐക്യുവുമായി ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും ബുദ്ധിമാന്മാരായ ആളുകളിലെ ഒരു ശതമാനത്തിൽ…

42 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച അച്ഛനെ ഒന്നുമല്ലാതാക്കി മധു മുല്ലശ്ശേരിയുടെ മകളും ബിജെപിയിലേക്ക്

കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകള്‍ മാതു മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നു. വൈക്കം തലയാഴത്ത് താമസിക്കുന്ന മാതുവിന്റെ വീട്ടിലെത്തി ബിജെപി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ ശശിയാണ് അംഗത്വം നല്‍കിയത്. മധു…

രാവിലെ നടക്കാൻ പോയ മകൻ മടങ്ങിവന്നപ്പോൾ വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ നേബ് സാരായിലാണ് സംഭവം. അച്ഛനും അമ്മയും മകളുമാണ് കൊല്ലപ്പെട്ടത്. എന്താണ് സംഭവിച്ചതെന്നറിയാൻ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്.…

തൊപ്പി ക്കെതിരേ രാസലഹരി കേസ് ഇല്ല ജാമ്യാപേക്ഷ തീർപ്പാക്കി കോടതി

കൊച്ചി: ഡ്രൈവർ രാസലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദും സുഹൃത്തുക്കളും സമർപ്പിച്ച ജാമ്യാപേക്ഷ തീർപ്പാക്കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ഹർജി സമർപ്പിച്ചവർക്കെതിരേ കേസില്ലെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് കോടതി കേസ് തീർപ്പാക്കിയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന്…

അടിച്ചുമാറ്റുന്നത്’ ദുൽഖർ ഇതാദ്യമായല്ല ഡിക്യുവിന്റെ ഹിറ്റ് സ്കാംവേഴ്സ് ട്രെൻഡിങ്ങാകുന്നു

ദുൽഖർ സൽമാൻ നായകനായെത്തിയ പുതിയ ചിത്രം ലക്കി ഭാസ്കർ തിയേറ്റർ വിജയത്തിന് ശേഷം ഒടിടിയിലും വലിയ തേരോട്ടമാണ് നടത്തി കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ അനവധി കാഴ്ചക്കാരെ സ്വന്തമാക്കുന്ന സിനിമ സമൂഹ മാധ്യമങ്ങളിലും ചർച്ചാവിഷയമാണ്. സിനിമയിലെ രംഗങ്ങളും കഥാപാത്രങ്ങളുമെല്ലാം ചർച്ചയാകുന്നതിനൊപ്പം ദുൽഖറിന്റെ മുൻസിനിമകളിലെ കൗതുകം…