ബോർഡർ-ഗാവസ്കർ ട്രോഫി അഞ്ചാം ടെസ്റ്റില്‍ തന്നെ സ്ലെഡ്ജ് ചെയ്ത കോൺസ്റ്റാസിന് തൊട്ടടുത്ത പന്തുകളിൽ മറുപടി നൽകി ബുംമ്ര. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ 185 ലവസാനിച്ചപ്പോൾ അവസാന സെഷനിൽ മറുപടി ഇന്നിങ്‌സിനിറങ്ങിയ ഓസീസിന് ആദ്യ മൂന്ന് ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. സ്കോർ 9 റൺസിന് ഒന്ന്.ആദ്യ ഓവറിൽ ബുംമ്രയുടെ പന്തിനെ ബൗണ്ടറിയിലേക്ക് കടത്തിയ കോൺസ്റ്റാസ് ബുംമ്രയെ സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു.
ശേഷം തൊട്ടടുത്ത ഓവർ എറിയാൻ വന്നപ്പോഴും കോൺസ്റ്റാസ് ബുംമ്രയെ പ്രകോപിച്ചു. ബുംമ്ര പന്തെറിയാൻ നിൽക്കുമ്പോഴായിരുന്നു പ്രകോപനം. ആ സമയത്ത് നോൺ സ്ട്രൈക്ക് എൻഡിലായിരുന്നു കോൺസ്റ്റാസ്.
കോൺസ്റ്റാസിനോട് വാക്ക് കൊണ്ട് തർക്കിച്ച ബുംമ്ര തൊട്ടടുത്ത പന്തുകളിൽ തന്നെ ബാറ്റിംഗ് എൻഡിലുണ്ടായിരുന്ന ഖവാജയെ പുറത്താക്കി. ശേഷം നോൺ സ്‌ട്രൈക്കിലുണ്ടായിരുന്ന കോൺസ്റ്റാസിന് നേരെ നോക്കി ആഘോഷിക്കുകയും ചെയ്തു.നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്സിൽ 185 റൺസിന് ഓൾ ഔട്ടായി. ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 98 പന്തുകൾ നേരിട്ട താരം ഒരു സിക്‌സറും മൂന്ന് ഫോറുകളും അടക്കം 40 റൺസ് നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. അഞ്ചാം ഓവറിൽ കെ എൽ രാഹുലിനെ നഷ്ടമായപ്പോൾ എട്ടാം ഓവറിൽ യശസ്വി ജയ്‌സ്വാളിനെയും നഷ്ടപ്പെട്ടു.
മെൽബണിൽ നടന്ന കഴിഞ്ഞ ടെസ്റ്റിൽ ഇരു ഇന്നിങ്സിലും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ജയ്‌സ്വാൾ. ശേഷം കോഹ്‌ലിയും ഗില്ലും ചേർന്ന് ചെറിയ താളം കണ്ടെത്തിയെങ്കിലും പിന്നീട് ഇരുവരും പുറത്തായി. ഗിൽ 64 പന്തിൽ 20 റൺസെടുത്ത് പുറത്തായപ്പോൾ 69 പന്തിൽ 17 റൺസായിരുന്നു വിരാടിന്റെ സമ്പാദ്യംശേഷം പന്തും ജഡേജയും ചേർന്ന് സ്കോർ മെല്ലെ ചലിപ്പിക്കുന്നതിനിടെയാണ് പന്തിന്റെ വിക്കറ്റ് നഷ്ടമാകുന്നത്.
പന്തിന്റെ വിക്കറ്റിന് പിന്നാലെ തൊട്ടടുത്ത പന്തിൽ നിതീഷ് കുമാറും മടങ്ങി. പന്ത് 98 പന്തിൽ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കമാണ് 40 റൺസ് നേടിയത്. ജഡേജ 26 റൺസ് നേടിയപ്പോൾ വാഷിങ്ടൺ സുന്ദർ 14 റൺസ് നേടി.
പ്രസിദ്ധ കൃഷ്ണ, സിറാജ് എന്നിവർ മൂന്ന് റൺസിന് പുറത്തായപ്പോൾ 22 റൺസെടുത്ത് ബുംമ്ര വാലറ്റത്ത് ചെറുത്ത് നിന്നു.ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്.
പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും