ഇന്ന് മാനത്ത് ഉദിച്ചത് ഈ വർഷത്തെ ഏറ്റവും വലിയ സൂര്യനാണ്. സൂപ്പർ മൂണിനെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും സൂപ്പർ സണ്ണിനെ പറ്റി അധികമാർക്കും അറിയില്ല. ഇന്നത്തെ സൂര്യന്റെ പ്രത്യേകത ഇത് ഒരു വർഷത്തിലൊരിക്കലേ ഉണ്ടാവൂ അതും ജനുവരിയുടെ തുടക്കത്തിൽ. ഇത്തവണത്തെ സൂപ്പർ സൺ ഇന്നാണെങ്കിൽ അടുത്ത വർഷമിത് ജനുവരി മൂന്നിനാണ്.

എന്നാൽ സൂപ്പർ മൂണിനെ ഒരേവർഷം തന്നെ പലതവണ കാണാൻ സാധിക്കും.കാണപ്പെടുന്നു ഇതിനെ സാങ്കേതികമായി ‘പെരിഹീലിയൻ’ എന്നാണ് പറയുന്നത്. ഈ സമയത്ത് നാം സൂര്യനോട് ഏതാണ്ട് 14 കോടി 70 ലക്ഷം കി.മീ അടുത്തായിരിക്കും. ഈ പ്രതിഭാസത്തിന് വിപരീതമായ മറ്റൊരു പ്രതിഭാസമുണ്ട്.

അതാണ് ‘അപ് ഹീലിയൻ.’ അപ് ഹീലിയൻ സമയത്ത് സൂര്യൻ ഭൂമിയിൽ നിന്ന് ഏതാണ്ട് 15 കോടി 20 ലക്ഷം കി.മീ അകലെയായിരിക്കും. അതായത് ഓരോ വർഷവും നാം സൂര്യനോട് ഏതാണ്ട് 50 ലക്ഷം കി.മീ അടുക്കുകയും അത്ര തന്നെ അകലുകയും ചെയ്യുന്നുണ്ട്.

ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യമായൊരു വൃത്ത പരിധിയിലല്ല. അതു കൊണ്ടാണ് ഇങ്ങനൊരു പ്രതിഭാസം സംഭവിക്കുന്നത്. ഒറ്റനോട്ടത്തിൽ സൂര്യനു വ്യത്യാസം ഒന്നും തോന്നാനിടയില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്.

എന്നാൽ ജ്യോതിശാസ്ത്രപരമായി ഇതിനേറെ പ്രാധാന്യമുണ്ട്. നമുക്കു തണുപ്പുകാലമാണെങ്കിലും ഭൂമിയിൽ ഏൽക്കുന്ന ചൂടിലും പ്രകാശത്തിലും നേരിയ വർധന ഉണ്ടാകാൻ ഇതു കാരണമാകുന്നു. ഈ പ്രതിഭാസത്തിലൂടെ സൗരോപരിതലത്തിൽ നിന്നു വരുന്ന പ്രകാശം അൽപം നേരത്തെ എത്താനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *