ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. കോഹ്‍ലിയുടെ സാന്നിധ്യം പരമ്പര ആവേശകരമാക്കിയെന്നാണ് കമ്മിൻസിന്റെ വിലയിരുത്തൽ. ബോർഡർ-ഗാവസ്കർ ട്രോഫി ഏറെ ആവേശകരമായിരുന്നു.
ബാറ്റുകൊണ്ട് കോഹ്‍ലി നേടിയ റൺസിനെക്കാൾ പലതവണ ഓസീസ് ടീമിന് കോഹ്‍ലി പ്രകോപനം സൃഷ്ടിച്ചു. കളിക്കളത്തിൽ വാക്കുകൊണ്ട് പ്രകോപനം സൃഷ്ടിച്ചത് എതിരാളിയെ സമ്മർദത്തിലാക്കാനുള്ള കോഹ്‍ലിയുടെ തന്ത്രമായിരുന്നു.
കമ്മിൻസ് പ്രതികരിച്ചു.കോഹ്‍ലിക്കൊപ്പം കളിക്കുന്നത് ഏറെ ആസ്വദിച്ചു. കഴിഞ്ഞ പതിറ്റാണ്ടിലെ എറ്റവും മികച്ച ബാറ്ററാണ് കോഹ്‍ലിയെന്ന് എല്ലാവർക്കും അറിയാം. കോഹ്‍ലിയുടെ വിക്കറ്റ് ലഭിച്ചാൽ മത്സര വിജയത്തിൽ അത് നിർണായകമാകും.
ഇത് കോഹ്‍ലിയുടെ അവസാന പരമ്പര ആയാൽ അത് ഏറെ ദുഖകരമാകും. പാറ്റ് കമ്മിൻസ് വ്യക്തമാക്കി.അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കിയത്.
മത്സരത്തിന്റെ മൂന്നാം ദിവസം 162 റൺസിന്റെ വിജയലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്ക് മുമ്പിൽ വെയ്ക്കാൻ ഇന്ത്യക്ക് കഴിഞ്ഞത്. ആറിന് 141 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 157 റൺസിൽ എല്ലാവരും പുറത്തായി.
പിന്നാലെ ഓസ്ട്രേലിയ അനായാസംലക്ഷ്യത്തിലെത്തി. സ്കോർ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 185, ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 181. ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 157, ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 162-4.10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയൻ ടീം ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കുന്നത്. പരമ്പരയിൽ പെർത്തിൽ നടന്ന ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റ് സമനിലയിലായി. ബാക്കി മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയ പരമ്പര വിജയം സ്വന്തമാക്കി.