കോഴിക്കോട് നടന്ന ബേപ്പൂർ ഫെസ്റ്റ് സമാപന ചടങ്ങിൽ സദസ്സിനെ ആവേശത്തിലാഴ്ത്തി നടന്മാരായ ബേസിൽ ജോസഫും സൗബിൻ ഷാഹിറും. ജനുവരി 16ന് തിയേറ്ററുകളിലെത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ പ്രചാരണാർത്ഥമാണ് ഇരുവരും ഇവിടെ എത്തിയക്. വേദിയിൽ വെച്ച് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഒരു സംശയത്തിന് രസകരമായ രീതിയിൽ ബേസിൽ നൽകിയ മറുപടി ഹർഷാരവത്തോടെയാണ് ഏവരും ഏറ്റെടുത്തത്.

അല്ലെങ്കിൽ തന്നെ ബേസിലിനെ സഹിക്കാൻ പറ്റണില്ല, ഇനി പൊലീസ് വേഷത്തിലും ആദ്യമായി എത്തിയാൽ എങ്ങനെയാണ് സഹിക്കുക” എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചത്. ”ഇതു കഴിയുമ്പോ പൊലീസുകാര്‍ എല്ലാവരും കൂടി വരുമോ എന്നറിയില്ല, ഏതായാലും നല്ലവനായ പോലീസുകാരനാണ്, മാതൃകയായ പോലീസുകാരനായാണ് ചിത്രത്തിൽ ഞാനെത്തുന്നത്”, എന്ന് ബേസിൽ പറഞ്ഞതും സദസ്സ്കൈയ്യടികളോടെ ഏറ്റെടുത്തു.

‘സസ്പെൻസ് ത്രില്ലറായെത്തുന്ന ചിത്രം ഒരു കൊലപാതകവും അതിനുപിന്നാലെയുള്ള കുറ്റാന്വേഷണവും ഒക്കെയായിട്ടാണ് പുരോഗമിക്കുന്നത്. ആക്ഷനും ബ്ലാക്ക് ഹ്യൂമറുമൊക്കെയായി ആദ്യം മുതൽ അവസാനം വരെ എന്‍റർടെയ്ൻ ചെയ്യിക്കുന്ന സിനിമയായിരിക്കുമെന്നും പ്രേക്ഷകരെ എഡ്ജ് ഓഫ് ദ സീറ്റിലിരുത്തുന്ന സിനിമയായിരിക്കുമെന്നും’ ബേസിൽ പറഞ്ഞു.സിനിമയിൽ നിരവധി സൂപ്പർതാരങ്ങള്‍ പോലീസ് വേഷത്തിൽ വന്നിട്ടുണ്ടല്ലോ, സിങ്കം പോലെ ഒരു പോലീസ് വേഷത്തിൽ എനിക്കും നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ഷൂട്ട് തുടങ്ങും മുമ്പ് ജിം ടെയിനറോട് രണ്ടാഴ്ച കൊണ്ട് ബോഡി ഫിറ്റാക്കി തരണമെന്ന് ഞാൻ പറഞ്ഞപ്പോള്‍ രണ്ടാഴ്ച കൊണ്ട് നടക്കുമെന്ന് തോന്നിന്നില്ലെന്നാണ് ട്രെയിനർ പറഞ്ഞത്. എന്നാലും വല്യ കുഴപ്പമില്ലാതെ വന്നിട്ടുണ്ടെന്ന് തോന്നുന്നു’, എന്നും ബേസിൽ പറയുകയുണ്ടായി.

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ സിനിമയിലേതായി കൗതുകം ജനിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഒരു ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനേയും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പോലീസുകാരനായി ബേസിലിനേയും കാണിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഏവരും ഏറ്റെടുത്തിരുന്നു”അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *