പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു. ആരോഗ്യ സർവകലാശാല അന്വേഷണ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ മുൻപ് സ്ഥലം മാറ്റിയിരുന്നു.ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ പ്രിൻസിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന കുടുംബം ആരോപിച്ചിരുന്നു.

ആരോഗ്യ സർവകലാശാലയുടെ അന്വേഷണസമിതി ഇത് പരിശോധിച്ചിരുന്നു .സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ ആയിരുന്ന അബ്ദുൽസലാം ,വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെ സർവകലാശാല ഇപ്പോൾ സസ്പെൻഡ് ചെയ്തത്.

നേരത്തെ പ്രിൻസിപ്പലിനെ ചുട്ടിപ്പാറ നഴ്സിംഗ് കോളേജിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു ,അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിക്കുന്ന വൈസ് പ്രിൻസിപ്പൽ സജി ജോസഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യമുണ്ട്. വൈസ് പ്രിൻസിപ്പലിനെ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകൾ പരിശോധിച്ചു വരികയാണെന്നാണ് അന്വേഷണ ചുമതലയുള്ള പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *