ദില്ലി: ഇന്ത്യയുടെ കന്നി ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി രാജ്യം. ‘ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടത്തിലെത്തിയ ഇസ്രൊ, വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണ്’ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു. സ്പേഡെക്സ് ഡോക്കിംഗ് വിജയത്തില്‍ ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

സ്പേസ് ഡോക്കിംഗ് പരീക്ഷണ വിജയത്തില്‍ ഇസ്രൊയെ അഭിനന്ദിച്ച് നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. രാജ്യമൊന്നാകെ ഈ സുവര്‍ണ നേട്ടത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് കയ്യടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *