ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഐഎസ്എൽ രണ്ടാം പാദത്തിൽ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന നാല് കളിയിൽ മൂന്നിലും ജയിച്ച കൊമ്പൻന്മാരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാണ്.
കഴിഞ്ഞ കളിയിൽ ഒഡീഷക്കെതിരെ പിന്നിൽ പൊരുതിക്കയറിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം.
95ആം മിനിറ്റിലെ ഗോളിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊമ്പൻന്മാർ
ജയിച്ചുകയറിയത്.16 മത്സരങ്ങളിൽ 6 ജയവും 8 തോൽവിയും രണ്ട് സമനിലയും ഉൾപ്പടെ 20 പോയിന്റുമായി 8ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
ഇന്ന് ജയിക്കാനായാൽ ആറാം സ്ഥാനത്തേക്ക് മുന്നേറാനാകും. 24 പോയിന്റുള്ള നോർത്ത് ഈസ്റ്റ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.
ഐഎസ്എല്ലിലെ നേർക്കുനേർ പോരിൽ കേരള ബ്ലാസ്റ്റേഴ്സിനാണ് മുൻതൂക്കം. 23 മത്സരങ്ങളിൽ 9 എണ്ണത്തിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ 6 എണ്ണത്തിൽ ജയം നോർത്ത് ഈസ്റ്റിനൊപ്പമായിരുന്നു.