ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശുഭ്മൻ ​ഗിൽ വൈസ് ക്യാപ്റ്റനായതിൽ പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ. നിലവിലെ ടീമിൽ ആരെയാണ് ഉപനായകനാക്കാൻ കഴിയുകയെന്ന് ചിന്തിക്കുക. ​ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് ശരിയെന്നോ തെറ്റെന്നോ താൻ പറയുന്നില്ല.

ഇന്ത്യയ്ക്കുവേണ്ടി അവസാന ഏകദിന പരമ്പരയിൽ ​ഗിൽ വൈസ് ക്യാപ്റ്റനായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നായകൻ ​ഗിൽ ആയിരിക്കും എന്നതാണ്.

നിലവിൽ ഏകദിന ടീമിൽ സ്ഥിരസാന്നിധ്യം എന്നതിനാൽ ​ഗിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായത് ശരിയായ തീരുമാനമാണ്. ഭാവിയിൽ വിരാട് കോഹ്‍ലിയും ജസ്പ്രീത് ബുംമ്രയും ​ഗില്ലിന് പിന്തുണ നൽകും.ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ സാധ്യത ഇലവനെക്കുറിച്ചും അശ്വിൻ സംസാരിച്ചു.

ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ അക്സർ പട്ടേലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. അതിനാൽ ഏകദിന പരമ്പരയിലും ചാംപ്യൻസ് ട്രോഫിയിലും രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരിൽ ആരാണ് കളിക്കുയെന്നത് നിർണായക തീരുമാനമാകും. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് വേണോ, കെ എൽ രാഹുൽ വേണോയെന്നതും നിർണായക തീരുമാനമാണ്. അശ്വിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *