Month: January 2025

ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നുവെന്ന് വ്യക്തം

കൊച്ചിയിലെ ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ . വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ടാണ് എംഎല്‍എ വീണത്. പരിപാടിയുടെ സംഘാടകരില്‍…

ജനുവരി അവസാനത്തോടെ തിയേറ്ററിൽ ഇക്ക- ഏട്ടൻ സ്റ്റാർവാർ റിലീസിനൊരുങ്ങി താരങ്ങൾ

വമ്പൻ പ്രഖ്യാപനങ്ങൾ യാതൊന്നുമില്ല. കടന്നുപോയത് നിർമാതാക്കൾക്ക് അത്ര തിളക്കമില്ലാത്ത വർഷമായിരുന്നു എന്നതിന് കൃത്യമായ കണക്കുവിവരങ്ങൾ നിരത്തിയാണ് മലയാള സിനിമ 2024ന്റെ പടിയിറങ്ങിയത്. വർഷാരംഭത്തിൽ വലിയ റിലീസുകൾ ഇല്ലെങ്കിലും, മാസാവസാനത്തോട് കൂടി മമ്മൂട്ടിയും മോഹൻലാലും ബോക്സ് ഓഫീസിൽ നേർക്കുനേർ വരുന്നത് കാണാം. ഗൗതം…

സാരി ഒന്നിന് 1,600 രൂപ വാങ്ങിയ കണക്ക് അറിയില്ല കൈകാര്യം ചെയ്തത് ടീച്ചർമാർ വിശദീകരിച്ച് മൃദംഗ വിഷൻ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് ഇടയിലെ അപകടത്തിൽ മൃദം​ഗ വിഷന് എതിരെയുള്ള ആരോപണങ്ങൾ വ്യാ​ജമെന്ന് മൃദം​ഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ. പണമിടപാടുകൾ എല്ലാം ബാങ്ക് വഴിയാണ് നടന്നത്. പരിപാടിയിൽ നിന്ന് മൊത്തത്തിൽ മൂന്നര കോടി രൂപ സമാഹരിച്ചു. ജി…

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ കേരളത്തിലെത്തി സത്യപ്രതിജ്ഞ നാളെ

നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എ എൻ ഷസീറും മന്ത്രിമാരും ചേർന്ന് രാജേന്ദ്ര വിശ്വനാഥ് അർലേകറെ സ്വീകരിച്ചു.നാളെ രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഹൈക്കോടതി…

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് പൊള്ളലേറ്റവര്‍ക്ക് ലോകോത്തര ചികിത്സ നൽകും മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്.കെ സോട്ടോയുടെ അനുമതി ഉടന്‍…

മലയാളിക്ക് കുറഞ്ഞ ചെലവില്‍ വിമാനയാത്ര എയർ കേരള ജൂണില്‍ ആദ്യം കണ്ണൂരിൽ നിന്ന്

ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര എന്ന വാഗ്ദാനം ചെയ്യുന്ന സെറ്റ്ഫ്ലൈ ഏവിയേഷൻസിന്‍റെ എയർ കേരള എയർലൈൻസ് ജൂൺ മുതൽ സർവീസ് ആരംഭിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാകും കമ്പനിയുടെ ആദ്യ വിമാന സർവീസ്. ഡിസംബർ 30 തിന് കമ്പനി കണ്ണൂർ രാജ്യാന്തര…

പുതുവര്‍ഷത്തില്‍ പുതുചരിത്രം അശ്വിനെയും പിന്നിലാക്കി ബുംമ്ര ടെസ്റ്റ്

പുതുവര്‍ഷദിനത്തില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്ര. ഓസ്‌ട്രേലിയയ്‌ക്കെതിരെ 30 വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ബുംമ്ര ഒന്നാമതെത്തിയിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബുംമ്ര.907…

സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി വധു ഗായിക പൂര്‍ണിമ കണ്ണന്‍

സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. സംഗീതജ്ഞയായ പൂര്‍ണിമ കണ്ണനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 31 ന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.