ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര എന്ന വാഗ്ദാനം ചെയ്യുന്ന സെറ്റ്ഫ്ലൈ ഏവിയേഷൻസിന്‍റെ എയർ കേരള എയർലൈൻസ് ജൂൺ മുതൽ സർവീസ് ആരംഭിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാകും കമ്പനിയുടെ ആദ്യ വിമാന സർവീസ്. ഡിസംബർ 30 തിന് കമ്പനി കണ്ണൂർ രാജ്യാന്തര വിമാനത്താവളവുമായി കരാറിൽ ഒപ്പിട്ടു.
കഴിഞ്ഞ വർഷം ജൂലൈയില്‍ വ്യോമയാന മന്ത്രാലയത്തിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ച കമ്പനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് (എഒസി) നായി കാത്തിരിക്കുകയാണ്.
എഒസി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമെ കമ്പനിക്ക് വാണിജ്യ എയർ ട്രാൻസ്പോർട്ട് പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ.കിയാലുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ തുടക്കത്തിൽ കണ്ണൂരിൽ നിന്നും കൂടുതൽ ആഭ്യന്തര സർവീസുകൾ ഉണ്ടാകും.
ഒന്നര മണിക്കൂർ ദൂരത്തിലായിരിക്കും സർവീസുകൾ. ഫ്രാങ്കോ-ഇറ്റാലിയൻ വിമാന നിർമ്മാതാക്കളായ എടിആറിൽ നിന്ന് മൂന്ന് ഇരട്ട എഞ്ചിന്‍ ടർബോപ്രോപ്പ് വിമാനങ്ങൾ വാങ്ങാൻ എയർ കേരള കരാറിലെത്തിയിട്ടുണ്ട്. 2026 ലാണ് യുഎഇയിൽ നിന്ന് വിദേശ സർവീസ് ആരംഭിക്കാൻ ഉദ്യേശിക്കുന്നത്. ഇതിന് മുന്നോടിയായി നാരോ ബോഡി എയർക്രാഫ്റ്റുകൾ സ്വന്തമക്കും.
കിയാലുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ തുടക്കത്തിൽ കണ്ണൂരിൽ നിന്നും കൂടുതൽ ആഭ്യന്തര സർവീസുകൾ ഉണ്ടാകും. ഒന്നര മണിക്കൂർ ദൂരത്തിലായിരിക്കും സർവീസുകൾ. ഫ്രാങ്കോ-ഇറ്റാലിയൻ വിമാന നിർമ്മാതാക്കളായ എടിആറിൽ നിന്ന് മൂന്ന് ഇരട്ട എഞ്ചിന്‍ ടർബോപ്രോപ്പ് വിമാനങ്ങൾ വാങ്ങാൻ എയർ കേരള കരാറിലെത്തിയിട്ടുണ്ട്. 2026 ലാണ് യുഎഇയിൽ നിന്ന് വിദേശ സർവീസ് ആരംഭിക്കാൻ ഉദ്യേശിക്കുന്നത്. ഇതിന് മുന്നോടിയായി നാരോ ബോഡി എയർക്രാഫ്റ്റുകൾ സ്വന്തമക്കും.
