കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിൽ എത്തുന്ന വെബ് സീരിസ് “അക്ക”യുടെ ടീസർ എത്തി. 1980-കളിൽ തെന്നിന്ത്യയിൽ നടക്കുന്ന കഥയാണിത്. പേർണൂർ എന്ന സ്ഥലം അടക്കി വാഴുന്ന ഗുണ്ടാ റാണി “അക്ക”യെ വെല്ലുവിളിക്കാൻ രാധിക ആപ്തെ എത്തുന്നു.
പ്രതികാര കഥ പറയുന്ന ഈ സീരീസിൽ ശക്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ഉള്ളത്കീർത്തി സുരേഷും രാധിക ആപ്തെയും തകർത്തഭിനയിക്കുന്ന അക്ക”യുടെ ടീസർ ഗ്രാൻഡ് ഇവന്റായ ‘നെക്സ്റ്റ്’ ഓൺ നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്.
ഗുണ്ടാ രാജ്ഞികളുടെ മേഖലയുടെ ശക്തമായ ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്, കീർത്തി സുരേഷ് അവരുടെ മുഴുവൻ സ്ത്രീകളുള്ള സംഘത്തെ നയിക്കുന്നു.
അക്കയുടെ ഭരണത്തെ തകർക്കാൻ പദ്ധതിയിടുന്ന രാധികയുടെ കഥാപാത്രത്തെക്കുറിച്ചും ദൃശ്യങ്ങൾ സൂചന നൽകുന്നു.ധർമ്മരാജ് ഷെട്ടിയാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര, യോഗേന്ദ്ര മോഗ്രെ, അക്ഷയ് വിധാനി എന്നിവർ ചേർന്നാണ് “അക്ക” നിർമ്മിക്കുന്നത്