നാഗ്പുർ: ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മുതിര്‍ന്ന താരം വിരാട് കോലി കളിക്കുന്നില്ല. കഴിഞ്ഞ ദിവസം കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രോഹിത് ശര്‍മ ടീമിനെ നയിക്കുമ്പോള്‍ വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലാണുള്ളത്.ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര ആധികാരികമായി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്.
അതോടൊപ്പം, വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനെക്കുറിച്ചുള്ള ആശങ്കകളുമുണ്ട്. ചാമ്പ്യൻസ് ട്രോഫിയുടെ റിഹേഴ്സലാണ് ഇംഗ്ലണ്ടിനെതിരായ മൂന്നുമത്സര ഏകദിന പരമ്പര. കളി ഇംഗ്ലണ്ടിനെതിരേയാണെങ്കിലും ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ടീമിനെ കണ്ടെത്തുക എന്നതാണ് ടീമിനുമുന്നിലെ പ്രധാനദൗത്യം.
ഇടവേളയ്ക്കുശേഷം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിലെ ശ്രദ്ധാകേന്ദ്രം വെറ്ററൻ താരങ്ങളായ രോഹിത് ശർമയാണ്. 2023-ൽ ഇന്ത്യയിൽനടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റശേഷം ഇന്ത്യ ആറ് ഏകദിനങ്ങൾമാത്രമേ കളിച്ചുള്ളൂ.
ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾക്കെതിരേ മൂന്നുവീതം കളികൾ. കഴിഞ്ഞവർഷം ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് രോഹിത് ശർമയും വിരാട് കോലിയും അവസാനമായി ഏകദിനം കളിച്ചത്. പരിക്കേറ്റതിനാൽ ടീമിൽ കോലിയുമില്ല.”