ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ. ഉച്ചയ്ക്ക് 1. 30 മുതലാണ് മത്സരം. 2023ലെ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് ശേ​ഷം രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാണ് ഇന്ത്യ ഏകദിനം കളിക്കുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ആകെ കളിച്ച മൂന്ന് ഏകദിനത്തിൽ ഒന്നിൽ പോലും ജയിക്കാനുമായിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരെ അവരുടെ മണ്ണിലായിരുന്നു ഈ ഏകദിനങ്ങൾ.

ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നും ശ്രദ്ധേയമാണ്. ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ ആ​ധി​കാ​രി​ക​മാ​യി ജ​യി​ച്ച ടീ​മി​ന് ഇം​ഗ്ല​ണ്ടി​നെ​തി​രെ മൂ​ന്നു ക​ളി​ക​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​കൂ​ടി തൂ​ത്തു​വാ​രാ​നാ​യാ​ൽ ഒ​രു​ക്കം ഗം​ഭീ​ര​മാ​കും

ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യും ശേഷം ഓ​സീ​സ് മ​ണ്ണി​ലും ടെ​സ്റ്റ് പ​ര​മ്പ​ര​ക​ളിലും ര​ഞ്ജി​യി​ലും ഇ​റ​ങ്ങി​യ മുതിർന്ന താരങ്ങളായ രോ​ഹി​തും കോ​ഹ്‍ലി​യും കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ളി​ല്ലാ​തെ മ​ട​ങ്ങി​യി​രു​ന്നു. അ​തി​നാ​ൽ​ത​ന്നെ, ഇ​രു​വ​ർ​ക്കും ഓ​രോ മ​ത്സ​ര​വും നി​ർ​ണാ​യ​ക​മാ​ണ്. കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലും മൂ​ന്ന് ക​ളി​ക​ളി​ൽ 58 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു സ​മ്പാ​ദ്യം.

രോ​ഹി​ത് ര​ണ്ട് അ​ർ​ധ സെ​ഞ്ച്വ​റി​ക​ള​ട​ക്കം 157 റ​ൺ​സ് നേ​ടി.പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാവാത്തത് മൂലം ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജ​സ്പ്രീ​ത് ബുംമ്ര കളിക്കില്ല. അത് കൊണ്ട് തന്നെ മു​ഹ​മ്മ​ദ് ഷ​മി​യും അ​ർ​ഷ്ദീ​പ് സിംഗും പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും. ടി 20 പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ വരുൺ ചക്രവർത്തി ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയേക്കും.

ഇം​ഗ്ലീ​ഷ് നി​ര​യി​ൽ ജോ​സ് ബ​ട്‍ല​ർ, ഹാ​രി ബ്രൂ​ക് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ബാ​റ്റി​ങ്ങും മാ​ർ​ക് വു​ഡ്, ജൊ​ഫ്ര ആ​ർ​ച്ച​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ബൗ​ളി​ങ്ങും ​ത​ന്നെ​യാ​കും ക​രു​ത്ത്. കു​ട്ടി​ക്രി​ക്ക​റ്റി​ലെ തോ​ൽ​വി​ക്ക് ഏ​ക​ദി​ന​ത്തി​ൽ പ​ക​രം വീ​ട്ട​ൽ കൂ​ടി ടീ​മി​ന് മു​ഖ്യ​മാ​ണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ജോ റൂട്ട് തിരിച്ചുവന്നതാണ് ഇംഗ്ലണ്ട് ടീമിലെ ശ്രദ്ധേയമായ മാറ്റം. ഇംഗ്ലണ്ട് ഇന്നലെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ : ഫിൽ സാൾട്ട് (wk), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ (c), ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബൈർഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സാഖിബ് മഹമൂദ്

ടീം ​ഇ​ന്ത്യ ഇവരിൽ നിന്ന്: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, വി​രാ​ട് കോ​ഹ്‍ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, ഋ​ഷ​ഭ് പ​ന്ത്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ത് റാ​ണ, മു​ഹ​മ്മ​ദ് ഷ​മി, അ​ർ​ഷ്ദീ​പ് സി​ങ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *