കഴിഞ്ഞ വർഷം തെന്നിന്ത്യ മുഴുവൻ ആഘോഷിച്ച ചിത്രമാണ് നസ്‌ലെന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിൽ നേടിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ഒന്നാം വാർഷികത്തിൽ പ്രേമലു സ്പെഷ്യൽ സ്ക്രീനിംഗ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിന് പുറമെ ചെന്നൈയിലും ബാംഗ്ലൂരിലും ചിത്രം സ്ക്രീൻ ചെയ്യും.ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത ‘പ്രേമലു’ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു.
ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.