മലയാള സിനിമയിലെ റി റിലീസ് ട്രെന്റുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ഒരു വടക്കൻ വീര​ഗാഥ. ഹരിഹരൻ, എംടിയെ പോലുള്ള അതുല്യ കലാകാരന്മാർ ഒന്നിച്ച് മെനഞ്ഞെടുത്ത ചിത്രം വീണ്ടും തിയറ്ററിൽ എത്തിയപ്പോൾ, പുതിയൊരു സിനിമ കാണുന്ന ത്രില്ലിലായിരുന്നു മലയാളികൾ.

സാങ്കേതിക വിദ്യകൾ പരിമിതമായിരുന്ന അക്കാലത്ത് മുൻതലമുറക്കാൻ ഒരുക്കിയ ചിത്രം ഏറെ കൗതുകത്തോടെ ആയിരുന്നു അവർ കണ്ടിരുന്നതുംചന്തുവായി മമ്മൂട്ടി തകർത്തഭിനയിച്ച ഒരു വടക്കൻ വീര​ഗാഥ രണ്ടാം വരവിൽ എത്ര രൂപയുടെ കളക്ഷൻ നേടി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

റി റിലീസ് ചെയ്ത രണ്ട് ദിവസത്തിൽ 25 ലക്ഷത്തിന്റെ ​ഗ്രോസ് ആണ് ചിത്രം നേടിയിരുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് ആണിത്. ഇവരുടെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച മികച്ച കളക്ഷൻ നേടുമെന്നാണ്. അങ്ങനെ എങ്കിൽ മമ്മൂട്ടിയുടെ റി റിലീസ് സിനിമകളിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയാകും ഒരു വടക്കൻ വീര​ഗാഥ.

റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടേതായി റി റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് ഒരു വടക്കൻ വീര​ഗാഥ. ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ എന്നിവയാണ് മുൻപ് റി റിലീസ് ചെയ്ത മമ്മൂട്ടി പടങ്ങൾ. എന്നാൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടാൻ ഇവയ്ക്ക് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *