പരിചിതമല്ലാത്ത കാമ്പസിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കാട്ടുന്ന അധികാരവും അധീശത്വവുമാണ് റാഗിംഗ്.
1998ലെ റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് കേരളവും തൊട്ടുപിന്നാലെ മറ്റ് സംസ്ഥാനങ്ങളും റാഗിംഗ് കുറ്റകരമാക്കിയിട്ടുണ്ട്. റാഗിംഗ് നടത്തുന്നവര്‍ക്ക് നിയമം നിര്‍വ്വചിക്കുന്നത് കര്‍ശന ശിക്ഷയാണ്. റാഗിംഗ് പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെങ്കില്‍ സ്ഥാപന മേധാവിക്ക് മേലും നിയമത്തിന്റെ കുരുക്ക് വീഴും. എന്താണ് റാഗിംഗും റാഗിംഗ് വിരുദ്ധ നിയമവും.