അമേരിക്കയിലെ വാഷിങ്ടണില്‍ ഉല്‍ക്കകള്‍ പതിച്ചുവെന്ന് സ്ഥിരീകരിച്ച് നാസ. ഫെബ്രുവരി അവസാനത്തോടെ കോഡ്​വില്ല പ്ലാന്‍റേഷന് അടുത്തായാണ് താരതമ്യേനെ ആഘാതം കുറഞ്ഞ ഉല്‍ക്കകള്‍ വീണതെന്നാണ് കണ്ടെത്തല്‍. ഫെബ്രുവരി 21ന് രാത്രി എട്ടുമണിക്ക് ശേഷം ഈ പ്രദേശത്ത് നിന്നും വലിയ പൊട്ടിത്തെറിക്ക് സമാനമായ ശബ്ദം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആകാശത്ത് നിന്നും പച്ചയും നീലയും കലര്‍ന്ന വെളിച്ചം തിരശ്ചീനമായി ഇറങ്ങുന്നത് കണ്ടുവെന്ന് പലരും സമൂഹമാധ്യമമായ എക്സിലും നേരത്തെ കുറിച്ചിരുന്നു. റഡാറുകളിലും അസ്വാഭാവികമായ തരംഗങ്ങള്‍റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉല്‍ക്കകള്‍ പതിച്ചത് ദുര്‍ഘടമായ വനപ്രദേശത്താണെന്നും അതുകൊണ്ട് തന്നെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നുമാണ് നാസയുടെ വിലയിരുത്തല്‍സോണിക് ബൂമുകളും ഈതേസമയത്ത് കണ്ടെത്തിയെന്നും നാസയുടെ പ്രസ്താവനയില്‍ പറയുന്നു.

ഉല്‍ക്കാശില ഭൂമിയില്‍ കടന്നത കാഴ്ച തീഗോളമായി ആളുകള്‍ക്ക് അനുഭവപ്പെട്ടതാവാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.ബഹിരാകാശത്ത് കൂടി സഞ്ചരിക്കുന്ന ലോഹനിര്‍മിതമോ അല്ലാത്തതോ ആയ ശിലകളാണ് ഉല്‍ക്കകള്‍. ഭൂമിയിലേക്ക് കടക്കുന്നതോടെ ഇവ തീഗോളങ്ങളായി കാഴ്ചയ്ക്ക് അനുഭവപ്പെടും. ചെറിയ ഉരുളന്‍ കല്ല് മുതല്‍ കൂറ്റന്‍ പാറക്കഷ്ണങ്ങള്‍ വരെ ഇതില്‍പ്പെടും

Leave a Reply

Your email address will not be published. Required fields are marked *