സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസം പകരാൻ വേനൽ മഴ എത്തും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.

വടക്കൻ ജില്ലകളിൽ കിഴക്ക്- പടിഞ്ഞാറൻ കാറ്റിന്റെ സംയോജനം മൂലം ചില മേഖലയിൽ രാത്രിയും മഴ യക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ ഉയർന്ന താപനില തുടർന്നേക്കും.

കന്യാകുമാരി തീരത്ത് ഇന്ന് വൈകിട്ട് വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും ‘കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *