മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കൊ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി ഇരു ടീമിനും രണ്ട് ഗോള്‍ വീതമായതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ചത്.
പെനാല്‍റ്റിയില്‍ രണ്ടിനെതിരെ നാലുഗോളിനായിരുന്നു റയലിന്റെ മുന്നേറ്റം.മറ്റൊരു മത്സരത്തില്‍ പിഎസ്‌വി ഐന്തോവനെ ഇരു പാദങ്ങളിലുമായി മൂന്നിനെതിരെ ഒന്‍പത് ഗോളിന് തോല്‍പ്പിച്ച് ആഴ്‌സനല്‍ ക്വാര്‍ട്ടറിലെത്തി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു. ബെല്‍ജിയന്‍ ക്ലബ്, ക്ലബ് ബ്രുഗെയെ തോല്‍പ്പിച്ച് ആസ്റ്റണ്‍ വില്ലയും ക്വാര്‍ട്ടറിലെത്തി.
രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്നുഗോളിനായിരുന്നു ആസ്റ്റണ്‍വില്ലയുടെ ജയം.മറ്റൊരു മത്സരത്തില്‍ പിഎസ്‌വി ഐന്തോവനെ ഇരു പാദങ്ങളിലുമായി മൂന്നിനെതിരെ ഒന്‍പത് ഗോളിന് തോല്‍പ്പിച്ച് ആഴ്‌സനല്‍ ക്വാര്‍ട്ടറിലെത്തി.
രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു. ബെല്‍ജിയന്‍ ക്ലബ്, ക്ലബ് ബ്രുഗെയെ തോല്‍പ്പിച്ച് ആസ്റ്റണ്‍ വില്ലയും ക്വാര്‍ട്ടറിലെത്തി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്നുഗോളിനായിരുന്നു ആസ്റ്റണ്‍വില്ലയുടെ ജയം.ഇതോടെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ ആറുഗോളിന്റെ ആധികാരിക ജയവുമായാണ് ആസ്റ്റണ്‍വില്ല ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.