‘ഒരു കാലത്ത് മലയാള സിനിമ ഇവരുടെ കൈകളിൽ ഭദ്രം ആയിരുന്നു’ എന്ന അടിക്കുറിപ്പോടെ കണ്ണൂർ അജു എന്നയാള്‍ ഫേസ്ബുക്കിലെ പ്രമുഖ സിനിമ ആസ്വാദക കൂട്ടായ്മയായ സിനിഫൈലില്‍ പങ്കുവെച്ച പോസ്റ്റില്‍ വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവർക്കൊപ്പം ചഞ്ചല്‍, ജോമോള്‍ എന്നിവർ നില്‍ക്കുന്ന ഒരു ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ‘ഒരു കാലത്ത് മലയാള സിനിമ ഇവരുടെ കൈകളിൽ ഭദ്രം ആയിരുന്നു.
മഞ്ജുവിനെക്കുറിച്ചും ദിവ്യയെക്കുറിച്ചും ഏതാണ്ട് പറഞ്ഞത് ശരിയാണ്. ജോമോൾ നായികയായി അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ചഞ്ചൽ ആകെ മൂന്നു സിനിമയെ മറ്റോ ചെയ്തിട്ടുള്ളൂ. മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, ശാലിനി, കാവേരി ഒപ്പം വാണി വിശ്വനാഥ്. അതായിരുന്നു മഞ്ജുവിന്റെ ആ കാലഘട്ടത്തിലെ നായിക നിര’ എന്നാണ് ദേവിക എന്നയാള്‍ മറുപടിയായി കുറിച്ചത്.
ദിലീപ് സിനിമയില്‍ വേണ്ടെന്ന് തീരുമാനിക്കുന്ന ആളുകളുണ്ട്; ഒന്നും തീർക്കാന്‍ താല്‍പര്യമില്ല: താരം അന്ന് പറഞ്ഞത്
96-99 മഞ്ജിവിന്റെ കാലഘട്ടം ആയിരുന്നു മലയാള സിനിമയിൽ. പലസിനിമകളിലും നായകനേക്കാള്‍ സ്കോർ ചെയ്തു. വിവാഹ ശേഷം വന്ന പുതിയ നായികമാരെ മഞ്ജുവിനെ വെച്ച് വിലയിരുത്തുമായിരുന്നു,
വാണി വിശ്വനാത്, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, കാവേരി, ശാലിനി, ജോമോൾ. 95 മുതൽ 99 വരെ ഇവർ ആയിരുന്നു ലീഡ്. ചഞ്ചൽ ഒന്നും അതിൽ വരുന്നേ ഇല്ല. സിനിമയോട് വലിയ താല്പര്യം ഇല്ലാത്ത ആൾ ആയിരുന്നു ചഞ്ചൽ,