മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ചു ദിലീപ് നായകനാവുന്ന പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി.ഹാർട് ബീറ്റ് കൂടണ് എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.സനൽ ദേവിന്റേതാണ് സംഗീതം.അഫ്സൽ ആണ് പാടിയിരിക്കുന്നത്
ദിലീപിന്റെ 150 ആം ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.മാജിക് ഫ്രയിംസിന്റെ മുപ്പതാമത്തെ ചിത്രവും.10 വർഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തിൽ അഫ്സൽ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ദിലീപ് -അഫ്സൽ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരിക്കുന്നുഅതുകൊണ്ട് തന്നെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കോംബോ ആണ് ഇവരുടേത്.അഫസലിന്റെ ശബ്ദവും ദിലീപിന്റെ മാനറിസവും തമ്മിലുള്ള ചേർച്ചയാണ് ഈ കൂട്ടുകെട്ടിന്റെ പ്രത്യേകത.വിഷുക്കാലത്തു എത്തുന്ന ഈ ദിലീപ് ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷകളും ഏറെയാണ്..