Month: March 2025

നഷ്ടം കൂടി വീണ്ടും ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒല

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ അടക്കം ഒന്നിലധികം ഡിപ്പാര്‍ട്ട്മെന്റുകളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. ഭവിഷ് അഗര്‍വാളിന്റെ…

ഇന്ത്യക്കെതിരായ സെമി പോരിന് മുമ്പ് ഓസീസിന് തിരിച്ചടി പരിക്കേറ്റ ഓപ്പണര്‍ പുറത്ത്

ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ നാളെ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കേറ്റ ഓപ്പണര്‍ മാത്യു ഷോര്‍ട്ട് ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഷോർട്ടിന് പരിക്കേറ്റത്. ഷോര്‍ട്ടിന്‍റെ പകരക്കാരനായി ട്രാവലിംഗ് റിസര്‍വിലുള്ള ബാറ്റിംഗ് ഓള്‍ റൗണ്ടറായ…

കൊച്ചിയിലെ ഡോക്ടറുടെ മരണം ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോർജ് പി. എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഫാം ഹൗസിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ടെന്നാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പഴയതുപോലെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ലെന്നും അതിൽ…

മാര്‍ക്കോ’യ്ക്ക് ശേഷം അടുത്ത ചിത്രവുമായി ഹനീഫ് അദേനി

മാര്‍ക്കോ’യുടെ ഗംഭീര വിജയത്തിന് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്.മാസ്റ്റര്‍ പീസി’ന് ശേഷം റോയല്‍ സിനിമാസ് ഒരുക്കുന്ന ചിത്രമെന്ന…

യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

ഹരിയാന: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി. ഹരിയാന ബഹദൂര്‍ഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഹിമാനി ഇയാളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തത് കൊലയ്ക്ക് കാരണമായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത്…

ചെന്താമരയുടെ അരുംകൊല നേരില്‍ കണ്ടു പേടിച്ച് നാടുവിട്ടു

പാലക്കാട് നെന്മാറ ഇരട്ടക്കൊലയില്‍ സുധാകരന്‍റെ അമ്മ ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ടയാളെ തേടിപ്പിടിച്ച് അന്വേഷണസംഘം. കേസില്‍ ആദ്യത്തെ നിര്‍ണായക ദൃക്സാക്ഷിയാണ് ഒരുമാസത്തിന് ശേഷം പൊലീസിന് മൊഴിനല്‍കിയത്. ചെന്താമരയെ പേടിച്ച് നാട് വിട്ട യുവാവിനെ നെല്ലിയാമ്പതിയിലെ ജോലി സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നുസുധാകരനെയും,…

ബൈജുവും വിഷ്ണുവും പണി കഴിഞ്ഞെത്തിയത് ഒരുമിച്ച് ഉറ്റ സുഹൃത്തുക്കള്‍

ഭാര്യയെയും ഉറ്റ സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ വാർത്തയറി‍ഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് പത്തനംതിട്ട കലഞ്ഞൂർ ​ഗ്രാമം. മരപ്പണിക്കാരായ പ്രതി ബൈജുവും, കൊല്ലപ്പെട്ട വിഷ്ണുവും ജോലി കഴിഞ്ഞ് രാത്രിയിൽ ഒരുമിച്ചായിരുന്നു എത്തിയത് പോലും. അതിനു ശേഷമാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കൂടി ഭാ​ഗമായി അരുംകൊലകൾ നടക്കുന്നത്.…