ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ നാളെ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കേറ്റ ഓപ്പണര്‍ മാത്യു ഷോര്‍ട്ട് ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഷോർട്ടിന് പരിക്കേറ്റത്. ഷോര്‍ട്ടിന്‍റെ പകരക്കാരനായി ട്രാവലിംഗ് റിസര്‍വിലുള്ള ബാറ്റിംഗ് ഓള്‍ റൗണ്ടറായ കൂപ്പര്‍ കൊണോലിയെ ആണ് ഓസീസ് ടീമിലെടുത്തത്.

ഇടം കൈയന്‍ സ്പിന്നറെന്ന നിലിയലും ഉയോഗിക്കാവുന്ന കൊണോലി ദുബായിലെ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ ഓസീസിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്ഓസീസ് കൂപ്പായത്തില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള കൊണോലി ഓസ്ട്രേലിയയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റൻ കൂടിയാണ്.

കഴിഞ്ഞ ബിഗ് ബാഷ് സീസണില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനൊപ്പം ലീഗിലെ ഏറ്റവും മികച്ച താരമായും കൊണോലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ ദുബായിയില്‍ പരിശീലനത്തിന് എത്തിയിരുന്നു.

ഇന്ത്യയുമായി സെമി കളിക്കേണ്ടിവന്നാല്‍ മത്സരസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായിരുന്നു ഇത്. പാകിസ്ഥാനിലെ പിച്ചുകളെ അപേക്ഷിച്ച് വേഗം കുറഞ്ഞ പിച്ചുകളാണ് ദുബായിലേത്.”

Leave a Reply

Your email address will not be published. Required fields are marked *