ഇന്ത്യ ശരിക്കും അഭ്ദുതകരമാണ്. ബഹിരാകാശ നിലയം ഹിമാലയത്തിനു മുകളിലൂടെ പോകുമ്പോഴെല്ലാം അവിശ്വസനീയമായ ചിത്രങ്ങൾ ലഭിച്ചിരുന്നു’ സുനിത പറഞ്ഞു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ രൂപീകരണം തനിക്ക് കാണാൻ കഴിഞ്ഞുവെന്നും രാത്രി രാജ്യം പ്രധാന നഗരങ്ങളില്‍ നിന്നുള്ള പ്രകാശത്താല്‍ ഒരു പ്രകാശ ശൃംഖല പോലെ കാണപ്പെട്ടതായുംസുനിത പറയുന്നു. അതേസമയം ഉടൻ ഇന്ത്യ സന്ദർശിക്കാനും ഇസ്രോ സംഘവുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്നും സുനിത വ്യക്തമാക്കിയിട്ടുണ്ട്.
എന്റെ അച്ഛന്‍റെ മാതൃരാജ്യം സന്ദര്‍ശിക്കാനും ഇസ്രോയുടെ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബഹിരാകാശയാത്രികരെ കാണാനും സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു തീര്‍ച്ചയായും വരും’ സുനിത പറഞ്ഞു. ബഹിരാകാശത്തെ തന്റെ അനുഭവം ഇസ്രോയുമായി പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നും സുനിത പറഞ്ഞു.
നാസയുടെ സ്‌പേസ് എക്‌സ്ക്രൂ-9 പോസ്റ്റ്-ഫ്ലൈറ്റ് ന്യൂസ് കോൺഫറൻസിലായിരുന്നു പ്രതികരണം. ഇന്ത്യ ബഹിരാകാശ മേഖലയിൽ എത്രത്തോളം മുന്നേറിയിരിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമാണെന്നും സുനിത പറഞ്ഞു.