മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ‘ബൗദ്ധിക ആത്മാവ്’ എന്ന് വിശേഷിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മുംബൈയില്‍ കേന്ദ്രസര്‍ക്കാറിന്റെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ (വേവ്‌സ്) വെച്ചായിരുന്നു താരം മലയാളം സിനിമയെ പ്രശംസിച്ചത്.
നടന്റെ വാക്കുകൾക്ക് സംവാദത്തിൽ പങ്കെടുത്ത മോഹൻലാൽ നന്ദി പറയുകയും ചെയ്തു.അക്ഷയ് കുമാർ മോഡറേറ്ററായ സംവാദത്തിൽ തെലുങ്ക് താരം ചിരഞ്ജീവി, നടിയും എംപിയുമായ ഹേമാ മാലിനി എന്നിവരും പങ്കെടുത്തു.
എന്നാൽ എപ്പോഴെങ്കിലും കലാമൂല്യമുള്ള സിനിമകളും എന്റർടെയ്നർ സിനിമകളും തമ്മിൽ തിരഞ്ഞെടുക്കേണ്ടി വന്നിട്ടുണ്ടോ?,’ എന്നായിരുന്നു മോഹൻലാലിനോടുള്ള അക്ഷയ് കുമാറിന്റെ ചോദ്യം.