ജയ്പൂർ∙ പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ജയ്സൽമേർ സ്വദേശി പത്താൻ ഖാനാണു ഇന്റലിജൻസിന്റെ പിടിയിലായത്. 2013 മുതൽ ഇയാൾ അതിർത്തിയിലെ വിവരങ്ങൾ ഐഎസ്ഐയ്ക്ക് (പാക്കിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസ്) കൈമാറി വരികയായിരുന്നു.

പത്താൻ ഖാൻ 2013 ൽ പാക്കിസ്ഥാൻ സന്ദർശിച്ച് ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുശേഷവും പലതവണ പാക്കിസ്ഥാനിലേക്ക് പോയി.

വലിയതോതിൽ പണം വാങ്ങിയാണു ചാരപ്രവൃത്തി നടത്തിയിരുന്നതെന്നും കണ്ടെത്തി. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പത്താൻ ഖാനെതിരെ കേസ് റജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *