എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആണ് വിജയ് അഭിനയിക്കുന്ന അവസാന സിനിമ. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായി വിജയ് സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകർ നിരാശയിലാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊടൈക്കനാലാണ് സിനിമയുടെ അടുത്ത ലൊക്കേഷൻ.
സെറ്റിൽ വിജയ് ജോയിൻ ചെയ്തിട്ടുണ്ട്.സിനിമാ ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്‍പ് മധുരെെയില്‍ വെച്ച് വിജയ് മാധ്യമങ്ങളെ കണ്ടിരുന്നു. അടുത്തിടെയാണ് നടന്റെ വാനിന് മുകളിലേക്ക് ആരാധകൻ ചാടിയ സംഭവം നടന്നത്.
ഇത്തരം കാര്യങ്ങൾ തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്നും ഇത് ആവർത്തിക്കരുതെന്നും വിജയ് ആരാധകരോടായി ആവശ്യപ്പെട്ടു.
തന്റെ വാഹനങ്ങളുടെ പിന്നാലെ സാഹസികമായി യാത്ര ചെയ്യരുതെന്നും പരുപാടി കഴിഞ്ഞാൽ എല്ലാവരും സേഫ് ആയി വീട്ടിൽ എത്തണമെന്നും വിജയ് ആവശ്യപ്പെട്ടു