വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിനായി പ്രാർത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് അഭ്യർത്ഥിച്ച് കർദ്ദിനാൾ സംഘം.
കർദ്ദിനാളുമാരുടെ ഇന്നലെ നടന്ന ഏഴാമത് പ്രീ കോൺക്ലേവ് ജനറൽ കോൺഗ്രിഗേഷനിലാണ് തങ്ങൾക്കു മുന്നിലെ ഭാരിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിന് പ്രാർത്ഥനാസഹായം തേടിയത്