ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ലക്ഷ്യമിട്ട് പാക് അധീന കശ്മീരിലെ താവളങ്ങളിൽ ഒളിച്ചിരുന്ന പാകിസ്താനി ഭീകരർ ഉൾപ്രദേശങ്ങളിലേക്ക് പിൻവാങ്ങിയതായി റിപ്പോർട്ട്. ഏതു നിമിഷവും ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകാമെന്ന ഭീതിയിലാണ് പിൻമാറ്റം.

ഷക്കർഗഡ്, നൗഷേറയോട് ചേർന്നുള്ള സമാഹ്നി, ഹിരാനഗറിനോട് ചേർന്നുള്ള സുഖ്മൽ എന്നിവിടങ്ങളിലെ താവളങ്ങൾ ശൂന്യമാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടുകളുള്ളതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ബാലാക്കോട്ടിലെയും മറ്റും ഭീകര ക്യാമ്പുകൾക്ക് നേരെ 2019-ൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിൻ്റെ ഓർമ്മകൾ പാകിസ്താനെ ഭയപ്പെടുത്തുന്നുണ്ട്.

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ഭയന്ന് ഒളിത്താവളങ്ങൾ ഒഴിഞ്ഞു പാകിസ്താൻ്റെ ഉൾപ്രദേശങ്ങളിലെ കേന്ദ്രങ്ങളിലേക്ക് മടങ്ങാൻ ഭീകരർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്’

– ഒരു മുതിർന്ന ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻപറഞ്ഞു.ഭീകരരെ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്നതിന് ഭീകര താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാക് സൈന്യത്തിലുൾപ്പെട്ടവരും ഇവിടം ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *