ഉർവശി തന്നെയാണ് കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് അറിയിച്ചത്.
“ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. മിക്കവാറും ഈ വർഷം തന്നെ ഉണ്ടാകും. അത് മലയാള സിനിമയും ആയിരിക്കും. പഠിത്തം കഴിഞ്ഞു.അത്യാവശ്യം ജോലി ചെയ്തു.
എന്നിട്ടാണ് ഞാൻ ഒരു വർഷം ട്രൈ ചെയ്ത് നോക്കട്ടമ്മ ശരിയാവുന്നില്ലെങ്കിൽ ഞാൻ വീണ്ടും ജോലിക്ക്കയറിക്കോളാം എന്നാണ് അവൾ പറഞ്ഞത്”,എന്നാണ് ഉർവശി പറഞ്ഞത്.നേരത്തെ ഒരഭിമുഖത്തിൽ കുഞ്ഞാറ്റ സിനിമയിലേക്ക് വരുന്നുണ്ടെന്ന് മനോജ് കെ ജയനും പറഞ്ഞിരുന്നു.