പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളവർ ശ്രീലങ്കയിൽ എത്തിയതായി സംശയം. ഭീകരൻ ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ചെന്നൈ കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയിലെ ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന നടത്തി.
പരിശോധന ശ്രീലങ്കൻ എയർലൈൻസ് സ്ഥിരീകരിച്ചു.പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേർ ചെന്നൈയിൽ നിന്ന് വന്ന വിമാനത്തിൽ ഉണ്ടായിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വാക്താവ് പറഞ്ഞു.
എല്ലാവരെയും പരിശോധന നടത്തിയതായാണ് വിവരം. ഇന്ത്യ തിരയുന്ന മോസ്റ്റ് വാണ്ടഡ് ആയിട്ടുള്ള ആൾ വിമാനത്തിൽ ഉണ്ടായിരുന്നതായുള്ള സംശയത്തിലാണ് പരിശോധന നടത്തിയതെന്ന് ശ്രീലങ്കൻ എയർലൈൻസ് പറയുന്നു.