തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് വൈകുന്നേരം നടക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വൈകുന്നേരം നാല് മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്.

നാല് മണി മുതൽ 30 സെക്കൻഡ് അലേർട്ട് സൈറൺ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറൺ ശബ്ദം കേൽക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാമെന്നാണ് നി‍ർദേശം.

4.28 മുതൽ സുരക്ഷിതം എന്ന സൈറൺ 30 സെക്കൻഡ് മുഴങ്ങും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടാണ് സൈറണുകൾ പ്രവർത്തിപ്പിക്കുന്നത്.എല്ലാ ജില്ലയിലേയും സൈറണുകൾ പ്രാദേശികമായി ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു

. ഇന്ന് വൈകുന്നേരം നാല് മണിക്കും, 4.30നും ഇടയിൽ സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ സെൻറർ, കായിക വിനോദ ക്ലാസുകൾ എന്നിവയിൽ പഠിക്കുന്ന കുട്ടികൾ അതാത് സ്ഥാപനങ്ങൾക്ക് ഉള്ളിൽ തന്നെ തുടരണം എന്ന് അഭ്യർഥിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *