ലാഹോര്‍: പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടണ്‍ എയര്‍ ബേസിൽ തുടര്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.
റാവൽപിണ്ടി സ്റ്റേഡിയത്തിന് സമീപത്തെ കിച്ചണ്‍ കോംപ്ലക്സ് പൂര്‍ണമായും തകര്‍ന്നു.സ്റ്റേഡിയത്തിനുനേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പിഎസ്‍എൽ ക്രിക്കറ്റ് മത്സരം കറാച്ചിയിലേക്ക് മാറ്റിയെന്നും സൂചനയുണ്ട്.
അതേസമയം, ഇന്ത്യയിലേക്ക് പാകിസ്ഥാൻ നടത്തിയ ആക്രമണ നീക്കം പ്രതിരോധിച്ചുവെന്നും ഇതിന് മറുപടിയായി പാകിസ്ഥാൻ സൈന്യത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഇന്ത്യയുടെ സ്ഥിരീകരിച്ചതിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു. പൂഞ്ചിലടക്കമുള്ള അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുന്നുണ്ട്