മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജയരാജ്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് 1992 ൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ജോണി വാക്കർ. ഈ സിനിമയിലെ ‘ശാന്തമീ രാത്രിയിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്.
ഗിരീഷ് പുത്തഞ്ചേരി രചിച്ച് എസ് പി വെങ്കിടേഷ് സംഗീതം നല്കിയ ഗാനത്തിന് കൊറിയോഗ്രഫി ചെയ്തത് പ്രഭുദേവയായിരുന്നു.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ‘തുടരു’മിലും ശാന്തമീ രാത്രിയുടെ റീമേക്ക് ഉള്‍പ്പെടുത്തിയിരുന്നു.
പാട്ടിനൊത്ത് മോഹന്‍ലാല്‍ നൃത്തം ചെയ്യുന്ന രംഗം തിയേറ്ററിനകത്ത് വലിയ ഓളമാണ് സൃഷ്ടിച്ചത്. ഇതോടെ വീണ്ടും ചര്‍ച്ചയായ ‘ശാന്തമീ രാത്രിയില്‍’ എന്നഗാനം