കണ്ണൂര്‍: കെപിസിസിയിലെ നേതൃമാറ്റത്തില്‍പ്രതികരിച്ച് നിയുക്ത പ്രസിഡണ്ട് സണ്ണി ജോസഫ്.സംസ്ഥാന കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ ടീം വരേണ്ടത്ആവശ്യമാണ്.
അത് ബോധ്യപ്പെട്ടത് കൊണ്ടാണ് ഹൈക്കമാൻഡ് തീരുമാനം.’സുധാകരന്‍റെ കരുത്ത് വേറെയാണ്;അദ്ദേഹത്തിന് യോജിച്ച പകരക്കാരനല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’.
മുതിർന്ന നേതാക്കൾക്കിടയിൽ കണക്ടിങ് ലിങ്ക് ആയി പ്രവര്‍ത്തിക്കും.’തന്നെ നിർദേശിച്ചത് സഭയല്ല;സമവാക്യം പാലിക്കാനുളള നിയമനമല്ല തന്‍റേതെന്നും അദ്ദേഹം വിശദീകരിച്ചു.താൻ പ്രവർത്തകരുടെ നോമിനിയെന്നും സണ്ണി ജോസഫ് പറഞ്ഞു