Month: May 2025

യാത്രകൾ ബുക്ക് ചെയ്തിരിക്കുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണെമെന്ന് വിവിധ വിമാനക്കമ്പനികൾ അറിയിച്ചു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നീ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും മേയ് 7 ന് ഉച്ചയ്ക്ക് 12 മണി വരെ എയർ ഇന്ത്യ റദ്ദാക്കി

TravelNews #OperationSindoor #flightnews

യുപിയില്‍ റെഡ് അലേര്‍ട്ട് സുരക്ഷ ശക്തമാക്കി

ലഖ്‌നൗ: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലേയും പാക് അധീന ജമ്മു കശ്മീരിലേയും ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാന പോലീസിന്റെ എല്ലാ ഫീല്‍ഡ് യൂണിറ്റുകളോടും സുരക്ഷാസേനകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനം തടത്താന്‍ നിര്‍ദേശിച്ചതായി…

അതിർത്തിയിലെ സംഘർഷം പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ നിർദേശിച്ച് ലെഫ്റ്റനന്റ് ഗവർണർ

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദുര്‍ബല പ്രദേശങ്ങളില്‍ നിന്നുള്ള താമസക്കാരെ വേഗത്തില്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ച് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ എല്ലാ അതിര്‍ത്തി ജില്ലകളിലെയും സ്ഥിതിഗതികള്‍…

ഓപ്പറേഷൻ സിന്ദൂർ ആദ്യപ്രതികരണവുമായി ചൈന രംഗത്ത്

ബീജിംഗ്: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബുധനാഴ്ച ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നിർദേശവുമായി ചൈന രം​ഗത്തെത്തിയത്. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം…

ഒരൊറ്റ രാത്രി, ചാമ്പലാക്കിയത് 9 ഭീകരകേന്ദ്രങ്ങള്‍ പാക് ഭീകരവാദത്തിന്‍റെ അടിവേരറുത്ത് ഇന്ത്യന്‍ സൈന്യം

“ജമ്മു: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പതിനഞ്ചാം നാൾ ഇന്ത്യ ചുട്ട മറുപടി പാകിസ്ഥാന് നല്‍കിയിരിക്കുകയാണ്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ന് പുലര്‍ച്ചെ തരിപ്പിണമാക്കിയാണ് ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങളുടെ മറുപടി. പാകിസ്ഥാന്‍റെ ഭീകര പരിശീലന കേന്ദ്രങ്ങള്‍…

ഓപ്പറേഷൻ സിന്ദൂര്‍ ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്ക് വിശദീകരിക്കാൻ സൈന്യം

ദില്ലി: നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്‍റെ പതിനഞ്ചാം നാൾ ഓപ്പറേഷൻ സിന്ദൂര്‍ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാന് നൽകിയ മറുപടിയിൽ സൈന്യം വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താസമ്മേളനം അൽപ്പസമയത്തിനകം നടക്കും. നേരത്തെ രാവിലെ പത്തിന് നിശ്ചയിച്ച വാര്‍ത്താസമ്മേളനം അരമണിക്കൂര്‍ വൈകി 10.30നായിരിക്കും നടക്കുക. കര,…