Month: May 2025

അത്‍ലറ്റിക്സിലേക്കു പുതിയ കുട്ടികൾ എത്തുന്നില്ല, താഴെത്തട്ടിൽ കണ്ടെത്തുന്ന കുട്ടികളെ പരിശീലിപ്പിക്കാൻ ആളില്ല, ഇതിനെയെല്ലാം അതിജീവിച്ചു വളരുന്ന എലീറ്റ് അത്‍ലീറ്റുകൾക്കായി നൂതന സൗകര്യങ്ങളില്ല, രാജ്യാന്തര വേദികളിൽ നാടിന്റെ യശസ്സുയർത്തുന്നവർക്ക് അർഹമായ പരിഗണനയും പാരിതോഷികങ്ങളും ലഭിക്കുന്നില്ല എന്നിങ്ങനെ കേരളത്തിന്റെ പിന്നോട്ടുപോക്കിന്റെ കാരണങ്ങൾ മുൻപേ കണ്ടെത്തിയിട്ടുണ്ടെങ്കിലും പരിഹാരത്തിന് ഒരു ചെറുവിരൽപോലും അനക്കാനായിട്ടില്ലെന്നതാണ് യാഥാർഥ്യം

KeralaSports #Athletics #FederationAthleticsCup #AnjuBobbyGeorge

ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിൽ ഗവർണർക്ക് എതിരായ ഹർജി പിൻവലിക്കാൻ കേരളം അനുമതി തേടി സുപ്രീം കോടതിയിലെ ഹർജി പിൻവലിക്കുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ

SupremeCourt #Bill #Governor #KeralaGovernment

വാവിട്ടു കരഞ്ഞ് ഒന്നരവയസുകാരി അമ്മയെ നാടുകടത്തി ട്രംപ് സര്‍ക്കാര്‍

അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയെന്ന് ആരോപിച്ച് ക്യൂബന്‍ സ്വദേശിയായ യുവതിയെ നാടുകടത്തി ട്രംപ് സര്‍ക്കാര്‍. 17 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ യുവതിയുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി അഭിഭാഷകനെ ഏല്‍പ്പിച്ച ശേഷം യുവതിയെ നാടുകടത്തുകയായിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെയ്ദി സാഞ്ചസെന്ന…

പഹൽ​ഗാം ഭീകരാക്രമണം നാളെ 244 ജില്ലകളിൽ സൈറണുകൾ മുഴങ്ങും കേരളത്തിൽ രണ്ടിടത്ത്

മെയ് ഏഴാം തീയതി മോക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വിദ്യാ‍ർത്ഥികൾക്ക് ഉൾപ്പടെ പരിശീലനം നൽകേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്കൂളുകൾ, ഓഫീസുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ സാധാരണക്കാർക്ക് പരിശീലനം നൽകും.…

പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി പാക് ചാരസംഘടന ഐഎസ്ഐയുമായി സംഭവത്തിന് ബന്ധമെന്ന് സൂചന

ദില്ലി: പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ഗ്രനേഡുകളും റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡുകളും ഐ ഇ ഡികളുമാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പാക്കിസ്ഥാനിലെ ഐ എസ് ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്തിയെന്ന് സൂചനയുണ്ട്. ടിബ്ബ നംഗൽ- കുലാർ വനപ്രദേശത്ത് പഞ്ചാബ് പൊലീസും…