Month: May 2025

രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിൽ

രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്

പഹൽഗാം ഭീകരാക്രമണം ഭീകരൻ ശ്രീലങ്കയിൽ എത്തി കടന്നത് ചെന്നൈയിൽ നിന്ന്

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളവർ ശ്രീലങ്കയിൽ എത്തിയതായി സംശയം. ഭീകരൻ ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ചെന്നൈ കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയിലെ ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന നടത്തി. പരിശോധന ശ്രീലങ്കൻ എയർലൈൻസ് സ്ഥിരീകരിച്ചു.പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന…

ബാലചന്ദ്രൻ ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് ജനറൽ സെക്രട്ടറിയായി ബെന്നി പി. നായരമ്പലം

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡന്റായി തുടരും. അടുത്തമൂന്നുവര്‍ഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറല്‍ സെക്രട്ടറി. സിബി കെ. തോമസ് ട്രഷററാവും. ഭരണസമിതിയില്‍ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അംപയറുമായുള്ള തർക്കം ശുഭ്മൻ ​ഗില്ലിനെതിരെ നടപടിക്ക് സാധ്യത

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അംപയറുമാരുമായി തർക്കിച്ച ​ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ​ഗില്ലിനെതിരെ നടപടിക്ക് സാധ്യത.സൺറൈസേഴ്സിനെതിരായ മത്സരത്തിനിടെ രണ്ട് തവണ ​ഗിൽ അംപയറുമാരുമായി തർക്കിച്ചിരുന്നു.മാച്ച് ഒഫീഷ്യൽസിന്റെ റിപ്പോർട്ട് പ്രകാരമാണ് ​ഗില്ലിനെതിരെ നടപടിയുണ്ടാകുക. ​റിപ്പോർട്ട് പ്രകാരം ലെവൽ 1 കുറ്റമാണ് ​ഗിൽ…

രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രവർത്തകർ ഭാരത് മാതാ കീ ജയ് പറഞ്ഞു, ഒപ്പം താനും ഭാരത് മാതാ കീ ജയ് പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതെല്ലാം കാണുമ്പോൾ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടം

vizhinjamportinauguration #rajeevchandrasekhar .

തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ…