Month: June 2025

അനധികൃതമായി സമ്പാദിച്ചത് കോടികൾ ഇൻസ്പെക്ടർ കുടുങ്ങി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസിലെ വനിതാ ഇന്‍സ്‌പെക്ടര്‍ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസ്. ബറേയ്‌ലി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിലെ ഇന്‍സ്‌പെക്ടറായ നര്‍ഗീസ് ഖാനെതിരേയാണ് അഴിമതി നിരോധനനിയമപ്രകാരം കേസെടുത്തത്. 14 വര്‍ഷത്തെ സര്‍വീസ് കാലയളവില്‍ 10.5 കോടിയോളം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നും ഇത് നിയമാനുസൃതമായ…

ഛോട്ടാ മുംബൈ’യുടെ രണ്ടാം വരവ് ആഘോഷമാക്കി മോഹൻലാൽ ആരാധകർ

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഇന്ന് റീ റിലീസ് ചെയ്തിരിക്കുകയാണ്. 4K ഡോൾബി അറ്റ്മോസിൽ ആണ് ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചിരിക്കുകയാണ്. വമ്പൻ ആഘോഷങ്ങളോടെയാണ് ആരാധകർ…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു.

ഷൈനിൻ്റെ ചികിത്സയ്ക്ക് വേണ്ടി അച്ഛൻ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചു മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

ബെം​ഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛനും അമ്മയും ഉൾപ്പെടെയുള്ളവരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഇവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ തന്നെ…

21.9 കോടി രൂപയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചെന്ന കേസിൽ നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. 30% പലിശ സഹിതം മുഴുവൻ തുകയും പരാതിക്കാരായ ലെയ്ക്ക പ്രൊഡക്‌ഷൻസിനു നൽകാൻ കോടതി ഉത്തരവിട്ടു. ഇതിനു പുറമേ കോടതിച്ചെലവുകളും നടൻ വഹിക്കണം

vishal #lyca #lycamovies