ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസിലെ വനിതാ ഇന്‍സ്‌പെക്ടര്‍ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസ്. ബറേയ്‌ലി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിലെ ഇന്‍സ്‌പെക്ടറായ നര്‍ഗീസ് ഖാനെതിരേയാണ് അഴിമതി നിരോധനനിയമപ്രകാരം കേസെടുത്തത്.
14 വര്‍ഷത്തെ സര്‍വീസ് കാലയളവില്‍ 10.5 കോടിയോളം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നും ഇത് നിയമാനുസൃതമായ വരുമാനത്തിന്റെ 97.55 ശതമാനം അധികമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മീററ്റ് മെഡിക്കല്‍ കോളേജ് പോലീസിലെ അഴിമതിവിരുദ്ധ വിഭാഗംഇന്‍സ്‌പെക്ടര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ചെയ്തത്.”
ഇക്കാലയളവില്‍ 5.36 കോടി രൂപയായിരുന്നു ഇവരുടെ വരുമാനം. എന്നാല്‍, പത്തുകോടിയിലേറെ രൂപയുടെ സ്വത്താണ് ഇക്കാലയളവില്‍ ഇന്‍സ്‌പെക്ടര്‍ സ്വന്തമാക്കിയതെന്നും എഫ്‌ഐആറില്‍ പറയുന്നു.”
മീററ്റിലെ വിവിധയിടങ്ങളിലായി ഭൂമിയും വീടുകളും പെട്രോള്‍ പമ്പുകളും റസ്റ്ററന്റുകളും ബാറുകളും ഷോപ്പിങ് കോംപ്ലക്‌സുകളും നര്‍ഗീസ് ഖാന്‍ വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ഇതിനുപുറമേ ഗാസിയാബാദിലും നോയിഡയിലുമായി പ്രതിക്ക് ഫ്‌ളാറ്റുകളും ഭൂമിയും ബാറുകളും പെട്രോള്‍ പമ്പുകളും ഉണ്ടെന്നും പോലീസ് പറഞ്ഞു.”
