നടൻ ഗിന്നസ് പക്രുവിന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പുമായി നടൻ രംഗത്ത്.
സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ഒരു ലിങ്ക് ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പാണെന്നും ആരും ഇതിൽ വീഴരുതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. തട്ടിപ്പിന്റെ രീതി വിശദീകരിച്ചുകൊണ്ടാണ് ഗിന്നസ് പക്രു.
തന്റെ പേരും ഫോട്ടോയുംഉപയോഗിച്ച് ഒരു വെബ് സൈറ്റ് വഴി സമ്മാനപദ്ധതി എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. തനിക്ക് ഈ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും, തന്റെ പേരിൽ യാതൊരു സമ്മാനപദ്ധതിയോ സാമ്പത്തിക കൈമാറ്റങ്ങളോ സോഷ്യൽ മീഡിയ വഴി നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നാട്ടിൽ നടക്കുന്നുണ്ടെന്നും, കഴിവതും ഈ വിവരം ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കണമെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.
