ന്യൂഡൽഹി ∙ സ്പോൺസറെ കിട്ടാതെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ഐഎസ്എൽ) അനിശ്ചിതത്വത്തിലായതിനു പിന്നാലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലും ഗുരുതര പ്രതിസന്ധി. നിലവിലെ ഐഎസ്എൽ ചാംപ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളും അനിശ്ചിത കാലത്തേക്കു നിർത്തിവച്ചു.
കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും കരാറുകൾ പുതുക്കുന്നത് അടുത്തമാസം പുനഃപരിശോധിക്കുമെന്നും ക്ലബ് അറിയിച്ചു. പ്രതിസന്ധികൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഫുട്ബോളിനെ സംരക്ഷിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുന്നോട്ടുവരണമെന്ന് കൊൽക്കത്ത ഈസ്റ്റ് ബംഗാൾഐഎസ്എൽ സീസൺ ഡിസംബറിൽ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ അടുത്തയാഴ്ച ടീം ക്യാംപ് ആരംഭിക്കാനിരിക്കുകയായിരുന്നു മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്.
എന്നാൽ ലീഗ് നടത്തിപ്പിന് സ്പോൺസറെ കിട്ടാത്തതിനാൽ ഐഎസ്എൽ സീസൺ ഈ വർഷം ആരംഭിക്കാനാകില്ലെന്ന് ഉറപ്പായി. ഇതോടെയാണ് മോഹൻ ബഗാൻ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
ഐഎസ്എൽ സ്പോൺസർഷിപ്പിനായി ടെൻഡർ നൽകാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചപ്പോൾ ഒരു കമ്പനി പോലും താൽപര്യമറിയിച്ച് രംഗത്തെത്തിയിരുന്നില്ല
