മുംബൈ: ചൊവ്വാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് ബോധരഹിതനായതിനെ തുടർന്ന് നടൻ ഗോവിന്ദയെ സബർബൻ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവിന്ദയുടെ സുഹൃത്തും നിയമ ഉപദേഷ്ടാവുമായ ലളിത് ബിൻഡാലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
നടന് ടെലിഫോണിൽ കൺസൾട്ടേഷൻ നൽകി മരുന്ന് നൽകിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത ശേഷമാണ് നടന് മരുന്ന് നൽകിയതെന്നും പുലർച്ചെ ഒരു മണിയോടെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ബിൻഡാൽ വെളിപ്പെടുത്തി.
അതേസമയം, ഗോവിന്ദയുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബിൻഡാൽ വെളിപ്പെടുത്തിയില്ല.ഗോവിന്ദയെ നിരവധി പരിശോധനകൾക്ക് വിധേയനാക്കിയെന്നും റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും ബിൻഡാൽ വ്യക്തമാക്കി.
