എമേർജിങ് ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ സെമിയിൽ. ടൂർണമെന്റിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിൽ ഒമാനെ പരാജയപ്പെടുത്തിയാണ് നീലപ്പട ഏഷ്യാ കപ്പിന്റെ സെമി ഉറപ്പിച്ചത്.

ബാറ്റിങ് ഓഡറിൽ നാലാം നമ്പറിലെത്തിയ ബൗളിങ് ഓൾറൗണ്ടർ ഹർഷ് ദുബെയുടെ തകർപ്പൻ അർദ്ധ സെ‍ഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വസീം അലിയുടെ അർധ സെഞ്ച്വറി (45 പന്തിൽ 54 റൺസ്), ക്യാപ്റ്റൻ ഹമദ് മിർസ 32 റൺസ് എന്നിവരുടെ മികവിലാണ് ഒമാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. ഇന്ത്യൻ ബൗളിങ് നിരയിൽ ​ഗുർജപനീത് സിങ്, സുയാഷ് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *