നേപ്പിയര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. മഴയെ തുടര്‍ന്ന് 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് 248 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.

ഷായ് ഹോപ്പിന്റെ (69 പന്തില്‍ 109) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 33.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

90 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്.രചിന്‍ രവീന്ദ്ര (46 പന്തില്‍ 56), ടോം ലാഥം (29 പന്തില്‍ പുറത്താുവാതെ 39), മിച്ചല്‍ സാന്റ്‌നര്‍ (15 പന്തില്‍ 34) എന്നിവരുടെ ഇന്നിംഗ്‌സുകളും ന്യൂസിലന്‍ഡ് വിജയത്തില്‍ നിര്‍ണായകമായി.

വില്‍ യംഗ് (11), മാര്‍ക് ചാപ്മാന്‍ (0), മൈക്കല്‍ ബ്രേസ്‌വെല്‍ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ, വിന്‍ഡീസ് നിരയില്‍ ഹോപ്പിന് പുറമെ മറ്റാര്‍ക്കും 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ പോലും സാധിച്ചില്ല. ഒമ്പത് വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായി. നതാന്‍ സ്മിത്ത് നാലും കെയ്ല്‍ ജെയ്മിസണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

ഹോപ്പിന് മറ്റുള്ള താരങ്ങളില്‍ ഒരു പിന്തുണയും ലഭിച്ചിരുന്നില്ല. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും താരം പിടിച്ചുനിന്നു. ജോണ്‍ കാംപെല്‍ (4), കീസി കാര്‍ട്ടി (7) എന്നിവര്‍ മടങ്ങിയതിന് ശേഷമാണ് ഹോപ്പ് ക്രീസിലെത്തുന്നത്. ഇതിനിടെ അക്കീം അഗസ്റ്റെ (22) കൂടെ മടങ്ങിയതോടെ മൂന്നിന് 62 എന്ന നിലയിലായി വിന്‍ഡീസ്.

പിന്നീട് അഞ്ചിന് 86 എന്ന നിലയിലേക്കും ആറിന് 130 എന്ന നിലയിലേക്കും വിന്‍ഡീസ് വീണു. തുടര്‍ന്ന് താരം നേടത്തിയ ഒറ്റയാള്‍ പോരാട്ടാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ഷെഫാനെ റുതര്‍ഫോര്‍ഡ് (13), റോസ്റ്റണ്‍ ചേസ് (2, ജസ്റ്റിന്‍ ഗ്രീവ്‌സ് (22), റൊമാരിയ ഷെപ്പേര്‍ഡ് (22), മാത്യു ഫോര്‍ഡ് (21), ഷമാര്‍ സ്പ്രിംഗര്‍ (6) എന്നിവരുടെ വിക്കറ്റുകളും വിന്‍ഡീസിന് നഷ്ടമായി. ജെയ്ഡന്‍ സീല്‍സ് (1), ഹോപ്പിനൊപ്പം പുറത്താവാതെ നിന്നു. നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്

Leave a Reply

Your email address will not be published. Required fields are marked *