സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ രണ്ടാം മത്സരം ആതിഥേയരെ സംബന്ധിച്ച് നിര്‍ണായകമായിരിക്കുയാണ്.

ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

ശുഭ്മന്‍ ഗില്ലിന് പകരം വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തായിരിക്കും ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റതോടെയാണ് ഗില്ലിന് പകരക്കാരന്റെ റോളില്‍ കളത്തിലിറങ്ങുന്നത്.

അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ക്യാപ്റ്റനായുള്ള പന്തിന്റെ അരങ്ങേറ്റത്തിന് കൂടിയാകും ബര്‍സാപര സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.മത്സരത്തില്‍ റിഷബ് പന്ത് ക്യാപ്റ്റന്റെ റോളില്‍ തിളങ്ങുമെന്ന് പറയുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്. ഐ.പി.എല്ലില്‍ റിക്കി പോണ്ടിങ് ടീമുകളെ നയിച്ചിട്ടുണ്ടെന്നും ഒരു ടെസ്റ്റ് പ്ലെയറെന്ന നിലയില്‍ പന്തിന് വേണ്ടത്ര അനുഭവസമ്പത്ത് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ റിഷബ് പന്ത് ക്യാപ്റ്റന്റെ റോളില്‍ തിളങ്ങുമെന്ന് പറയുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്. ഐ.പി.എല്ലില്‍ റിക്കി പോണ്ടിങ് ടീമുകളെ നയിച്ചിട്ടുണ്ടെന്നും ഒരു ടെസ്റ്റ് പ്ലെയറെന്ന നിലയില്‍ പന്തിന് വേണ്ടത്ര അനുഭവസമ്പത്ത് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു പോണ്ടിങ്

‘ഒരു താത്കാലിക ക്യാപ്റ്റന്റെ റോളിലെത്തുക എന്നത് ഒട്ടും എളുപ്പമല്ല, പ്രത്യേകിച്ചും നിങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടെസ്റ്റ് മത്സരം തോറ്റുനില്‍ക്കുന്ന സാഹചര്യത്തില്‍. റിഷബ് പന്ത് അനുഭവസമ്പത്തുള്ള ഒരു മികച്ച ടെസ്റ്റ് താരമാണ്.

ഐ.പി.എല്ലില്‍ കഴിഞ്ഞ് കുറച്ചുവര്‍ഷമായി അവന്‍ ക്യാപ്റ്റന്റെ റോളിലുണ്ട്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ അവന്‍ നയിച്ചിട്ടുണ്ട്. അവനെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടേറിയതായിരിക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അവന്‍ ക്യാപ്റ്റന്റെ റോളില്‍ എങ്ങനെ ടീമിനെ നയിക്കുന്നു എന്നതും അതിനൊപ്പം തന്നെ ഒരു ബാറ്റര്‍ എന്ന നിലയില്‍ തന്റെ കളിശൈലിയെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതും കാണാന്‍ ഏറെ രസകരമായിരിക്കും. എനിക്ക് തോന്നുന്നത് അവന്‍ ഇത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ്,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *